ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരളയുടെ ടെക് ഫെസ്റ്റ് 2026 "കണ്ണൂരിൽ

Electrical Wiremen and Supervisors Association of Kerala's Tech Fest 2026 "in Kannur"

കണ്ണൂർ:ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനു:7,8 തീയ്യതികളിൽ" ടെക്ഫെസ്റ്റ് 2027" നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈദ്യുതിമേഖലയിലെതൊഴിലാളികൾക്കുള്ള ടെക്നിക്കൽ ക്ലാസും വിവിധ കമ്പനികളുടെ ഉൽപ്പന്നപ്രദർശനവുംപരിചയപ്പെടുത്തലുമാണ് ടെക്ഫെസ്റ്റ്. ജനുവരി എട്ടി ന് ജില്ലാ പഞ്ചായത്ത് പ്രസി: അഡ്വ: ബിനോയ് കുര്യൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.ഏഴിന് രാവിലെ 10 മണിക്ക് കെ എസ് ഇ ബി ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽ വൈദ്യുത മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളുമെന്ന വിഷയത്തിൽ ക്ളാസെടുക്കും.

tRootC1469263">

തുടർന്ന് ഇന്റേണൽ വയറിങ്ങും വൈദ്യുതി സുരക്ഷയും എന്ന വിഷയത്തിൽ കെ എസ് ഇ ബി റിട്ട: അസി:എഞ്ചിനീയർ എ സി ബാബു ക്ലാസെടുക്കും. പരിപാടിയുടെ ഭാഗമായി നാൽപതോളം കമ്പനികൾ അവരുടെ ഉത്പ്പന്നങ്ങൾ പരിചയപ്പെടുത്തുകയു ക്ലാസെടുക്കുക ചെയ്യും. തൊഴിലാളികൾക്കുള്ള സൗജന്യ സംരക്ഷ - ആപ്പ് രണ്ടിജിസ്ട്രേഷൻക്യാമ്പും പരിപാടിയിൽ ഉൾപ്പെടുത്തീട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി ബാബു കാറ്റാടി പറഞ്ഞു.അശാസ്ത്രീയമായവയറിംഗ് മൂലമുണ്ടാകുന്നതീപ്പിടുത്തങ്ങളും അപകടങ്ങളും മരണങ്ങളും അടുത്ത കാലത്തായി ജില്ലയിലടക്കം വർദ്ധിച്ചു വരികയാണ്.ഇത്തരംസംഭവങ്ങൾഇല്ലാതാക്കാനുള്ള പൊതു ചർച്ച എന്ന നിലയിൽ പരിപാടിയാൽ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന
താണെന്ന് സെക്രട്ടറി പറഞ്ഞു.

 വാർത്താ സമ്മേളനത്തിൽ ടി. രാമകൃഷ്ണൻ,സുനിൽകുമാർ ,ടെക്ഫെസ്റ്റ് ചെയർമാൻ പി.എ നിയാസ് , ജനറൽ കൺവീനർ കെ പി അനൂപ് എന്നിവരും പങ്കെടുത്തു

Tags