കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന് തുടക്കം

Training for election officials begins in Kannur district

കണ്ണൂർ : കണ്ണൂർ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന് തുടക്കമായി. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ പോളിംഗ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ-1 എന്നിവർക്കായി കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനം തിരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആർ.കീർത്തി ഉദ്ഘാടനം ചെയ്തു.

tRootC1469263">

രാവിലെ 9.30, ഉച്ചക്ക് 1.30 എന്നിങ്ങനെ രണ്ടു ബാച്ചുകളായാണ് പരിശീലനം നൽകിയത്. പോളിംഗ് ബൂത്ത് ക്രമീകരണങ്ങൾ, മറ്റ് നടപടിക്രമങ്ങൾ എന്നിവയിൽ വിശദമായ ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനവും നൽകി. കണ്ണൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്പെക്ടർ ഒ.കെ.ബിനീഷ്, ജനനമരണ രജിസ്ട്രാർ കെ.ദിലീപ് എന്നിവരാണ് ക്ലാസുകൾ എടുത്തത്. കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി ജയകുമാർ അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫീസർമാരായ കെ.മനോഹരൻ, അജിമോൻ, ലെയ്സൺ ഓഫീസർ ഡോ.പ്രിയ എന്നിവർ സംസാരിച്ചു. 

Training for election officials begins in Kannur district

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയുടെ പരിധിയിലെ ഉദ്യോഗസ്ഥർക്കായി കണ്ണൂർ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിശീലനത്തിന് റിട്ടേണിങ് ഓഫീസറായ എസ്.വന്ദന, ശ്രീകണ്ഠാപുരം മുൻസിപ്പൽ സെക്രട്ടറി ടി.വി.നാരായണൻ എന്നിവർ നേതൃത്വം നൽകി. വേണുഗോപാലൻ, സുധീർ, ജീവാനന്ദൻ എന്നിവരായിരുന്നു മറ്റ് റിസോഴ്‌സ് പേഴ്‌സൺമാർ. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, കണ്ണൂർ, എടക്കാട്, തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ, ഇരിട്ടി, പേരാവൂർ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിനും തുടക്കമായി. നവംബർ 28 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Tags