സ്വന്തം തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടയിലും പ്രിയസുഹൃത്തിനായി ചുമരെഴുത്തുമായി സ്ഥാനാർത്ഥിയിറങ്ങി

Amidst the hustle and bustle of his own election campaign, a candidate came out with a mural for his dear friend.
Amidst the hustle and bustle of his own election campaign, a candidate came out with a mural for his dear friend.

കരിവെള്ളൂർ: തെരഞ്ഞെടുപ്പ് ചൂടിനിടെയിലും സൗഹൃദം കൈവിടാതെ സ്ഥാനാർത്ഥി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡായ കൊയോങ്കരയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.വി.രമേശൻ വോട്ടർമാരെ നേരിട്ട് കാണലും പ്രചരണ യോഗങ്ങളുമൊക്കെയായി ഏറെ തിരക്കിലാണെങ്കിലും പ്രിയ സുഹൃത്ത് കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ എൽ.ഡി. എഫ്.സ്ഥാനാർത്ഥി എ.വേണു മാസ്റ്റർക്കു വേണ്ടി ചുമരെഴുതാനും സമയം കണ്ടെത്തി. കുണിയൻ കിഴക്കേക്കരയിലെ രമേശന്റെ ഭാര്യ വീടിന് തൊട്ടടുത്താണ് വേണു മാസ്റ്ററുടെ വീട്. 

tRootC1469263">

ദീർഘകാലമായുള്ള ഈ സുഹൃദ് ബന്ധത്തിന്റെ ദൃഢത മൂലമാണ് സ്വന്തം പ്രചാരണത്തിരക്കിനിടയിലും രമേശൻ കുറച്ച് സമയം വേണു മാസ്റ്റർക്കായി നീക്കിവെച്ചത്.മുൻ തെരഞ്ഞെടുപ്പുകളിലും കുണിയൻ കിഴക്കേക്കരയിലെ തെരഞ്ഞെടുപ്പ് ചുമരെഴുത്തുകളിൽ രമേശൻ സജീവമായി പങ്കെടുത്തിരുന്നു. ഇത്തവണത്തെ ചുവരെഴുത്ത് തൻ്റെ പാർട്ടിക്കാരനായ സ്ഥാനാർത്ഥിയായപ്രിയ സുഹൃത്തിനു വേണ്ടിയാണെന്നതിൽ ഏറെ സന്തോഷത്തിലാണ് രമേശൻ.

Tags