പയ്യന്നുർ നഗരസഭയിലെ നാല്പത്തിയാറാം വാർഡ് നാഥനില്ലാത്ത അവസ്ഥയിൽ; തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് ഉപതെരഞ്ഞുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

In the absence of a ward head in the 46th ward of Payyannur Municipality, a letter was sent to the State Election Commission demanding that the election be cancelled and a by-election be held.

പയ്യന്നൂർ: പയ്യന്നുർ നഗരസഭയിലെ നാല്പത്തിയാറാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പ് റദ്ദ്  ചെയ്ത്   ഉപതെരഞ്ഞുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.യുഡിഎഫ് പയ്യന്നുർ മുനിസിപ്പൽ കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ എ.രുപേഷും കൺവീനർ വി.കെ.ഷാഫിയുമാണ് കത്തയച്ചത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പയ്യന്നുർ നഗരസഭയിലെ നാല്പത്തിയാറാം വാർഡിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ശിക്ഷക്കപ്പെട്ട് ജയിലിൽ ആയതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല. അതിനാൽ തെരഞ്ഞെടുപ്പ് റദ്ദ്  ചെയ്ത്   ഉപതെരഞ്ഞുപ്പ് നടത്തണമെന്നാണ് കത്തിലെ ആവശ്യം.
 
കത്തിന്റെ പൂർണ്ണരൂപം 

tRootC1469263">

വിഷയം :- പയ്യന്നൂർ നഗരസഭയിലെ നാൽപത്തി ആറാം വാർഡിലെ തിരഞ്ഞെടുപ്പ് റദ്ദ്  ചെയ്ത്   ഉപതെരഞ്ഞുപ്പ് നടത്തുന്നതിനെ സംബന്ധിച്ച് 

സാർ ,
 11/12/2025 ന് തദ്ദേശ ഭരണ  സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി
 പയ്യന്നുർ നഗരസഭയിലെ നാല്പത്തിയാറാം ( 46) വാർഡിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു . എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കൗൺസിലർമാർ സത്യപ്രതിജ്ഞയും ചെയ്ത് എല്ലാ വാർഡ് സഭകളും ചേർന്ന് പദ്ധതി നിർദ്ദേശങ്ങളും നൽകി വികസന സെമിനാറും കഴിഞ്ഞിട്ടും നാൽപത്തിയാറാം വാർഡ് നാഥനില്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ശിക്ഷക്കപ്പെട്ട് ജയിലിൽ ആയതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ല  .ആയത് കൊണ്ട്  തന്നെ തിരഞ്ഞെടുപ്പ് നടന്നു രണ്ടു മാസം കഴിഞ്ഞിട്ടും സത്യപ്രതിജ്ഞ നടത്താത്തതിനാൽ ആ തിരഞ്ഞെടുപ്പ് സ്വാഭാവികമായും അസാധു ആയിയിരിക്കുകയാണ്. കൗൺസിലർ ഇല്ലാത്തതിനാൽ തന്നെ  ആ വാർഡിൽ നടക്കണ്ട ഒരു പ്രവർത്തനവും നടക്കുന്നില്ലെന്നും ആയതിനാൽ അടിയന്തിരമായി  ഈ  തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത  ഉപ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്നും  യുഡിഎഫ് പയ്യന്നുർ മുനിസിപ്പൽ കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ എ.രുപേഷും കൺവീനർ വി.കെ.ഷാഫിയും 
ആവശ്യപ്പെടുന്നു.

പയ്യന്നൂർ.                

24/12/26
                        എന്ന്,   
          വിശ്വസ്‌തതയോടെ,
                  എ. രൂപേഷ്
                 വി കെ ഷാഫി.

Tags