റെയിൽപാളം മുറിച്ചു കടക്കുമ്പോൾ ട്രെയിനിടിച്ചു വയോധിക മരിച്ചു

Elderly woman dies after being hit by a train while crossing the tracks

തലശേരി: ശബരിമല ദർശനത്തിന് പോവാൻ വ്രതമനുഷ്ഠിച്ചു വരുന്ന വീട്ടമ്മ ക്ഷേത്ര ദർശനത്തിനിടെ ട്രെയിൻ തട്ടി മരിച്ചു. പൊന്ന്യം കുണ്ടുചിറയി ലെ ഉച്ചമ്പള്ളി യു.ഉമാവതി (68) യാണ് മരിച്ചത്. ഇന്ന് രാവിലെ പത്തേകാലോടെ കൊടുവള്ളി റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടം. 

മൂന്ന് പേർ ഒന്നിച്ച് റെയിൽവെ പാളം മുറിച്ചു കടന്ന് ചി റക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി വരുന്നതിനിടയിലാണ് അപകടം.
 പാളത്തിൽ നിന്നും മറുഭാഗത്തേക്ക് കടക്കാൻ ശ്രമിക്കു മ്പോൾ ട്രെയിൻ വരികയായിരുന്നു ഉമാവതിയേടൊപ്പം കൂടെയുണ്ടായിരുന്നരണ്ടുപേർ ചാടി രക്ഷപ്പെട്ടെങ്കിലും ഉമാവതിക്ക് രക്ഷ പ്പെടാൻ കഴിഞ്ഞില്ല. ട്രെയിനിടിച്ചു തൽക്ഷണം ഇവർ മരിച്ചു.ഭർത്താവ് : മധു (പാനൂർ) മക്കളില്ല. ധർമ്മടം പോലീസെത്തി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Tags