കണ്ണൂരിൽ ടെറസിൽ നിന്നും കാൽ വഴുതി വീണ് ചികിത്സയിലായിരുന്ന വയോധികൻ മരണമടഞ്ഞു


കാങ്കോൽ : ടെറസിൽ നിന്നും കാൽ വഴുതി വീണ് ചികിത്സയിലായിരുന്ന വയോധികൻ മരണമടഞ്ഞു.മാത്തിൽ എരമംസൗത്ത് ഇ കെ നായനാർ സ്മാരക മന്ദിരത്തിന് സമീപം താമസിക്കുന്ന പി വി കൃഷ്ണനാ(77) ണ് മരിച്ചത്. ഷീറ്റ് ഇടാൻ വീടിൻ്റെ മുകളിൽ കയറിയപ്പോൾ അബദ്ധത്തിൽ കാല് തെറ്റി ടെറസിൽ നിന്ന് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ പയ്യന്നൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ കിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്.
tRootC1469263">എരമം-പേരൂൽ പ്രദേശത്ത് കർഷക തൊഴിലാളി യൂണിയൻ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ദീർഘകാലം സിപി എം സൗത്ത് ബി ബ്രാഞ്ച് അംഗമായും,കർഷക തൊഴിലാളി യൂണിയൻ അവിഭക്ത മാതമംഗലം വില്ലേജ്കമ്മറ്റി അംഗമായും പ്രവർത്തിച്ചു.ഭാര്യ: ഇ വി തമ്പായി (ചൂരപ്പടവ്).മക്കൾ: ഇ വി വിപിൻ (ഗവ.ഹോസ്പിറ്റൽ കുറ്റൂർ), ഇ വി സിബിന.സഹോദരങ്ങൾ: നാരായണൻ (എരമം), ലക്ഷ്മി (വെങ്ങര), കമലാക്ഷി (പേരൂൽ),കുഞ്ഞപ്പൻ (റിട്ട: പഞ്ചായത്ത് ഉദ്യോഗസ്ഥൻ,കോറോം),പരേതനായ ശങ്കരൻ.
