കണ്ണൂർ കുന്നോത്തു പറമ്പിൽ മാരകായുധങ്ങളുമായി വാഹനങ്ങളിൽ സഞ്ചരിക്കുകയായിരുന്ന എട്ട് സി.പി.എം പ്രവര്‍ത്തകർ അറസ്റ്റിൽ

Eight CPM activists arrested for travelling in vehicles carrying deadly weapons in Kunnothu Parampil, Kannur
Eight CPM activists arrested for travelling in vehicles carrying deadly weapons in Kunnothu Parampil, Kannur

തലശേരി : മാരകായുധങ്ങളുമായി എതിരാളികളെ അക്രമിക്കാന്‍ ലക്ഷ്യമിട്ട് സഞ്ചരിക്കുകയായിരുന്ന എട്ട് സി.പി.എം പ്രവര്‍ത്തകരെ പൊലിന് അറസ്റ്റ് ചെയ്തു. ചെണ്ടയാട് സ്വദേശികളായ  ഒ.കെ അരുണ്‍, എ.കെ അമല്‍ദാസ്, കെ.സി ജെസിന്‍, എം. റിനീഷ്, കല്ലുവളപ്പ് സ്വദേശികളായ സി. നവീന്‍, എം.കെ ലിയോ ജോണ്‍, പൂവത്തിന്‍കീഴില്‍ സ്വദേശികളായ ഇ. റെഗില്‍രാജ്, ഇ. റോഷിന്‍ രാജ് എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി:എം.പി ആസാദിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊളവല്ലൂര്‍ സി.ഐ: സി. ഷാജു അറസ്റ്റ് ചെയ്തത്.  

tRootC1469263">

മേലേകുന്നോത്തുപറമ്പില്‍ വെച്ച് വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവരെ പിടികൂടിയത്. പട്ടിക കഷ്ണം, സോഡ കുപ്പി തുടങ്ങിയ ആയുധങ്ങളുമായി ഒരു സംഘം സഞ്ചരിക്കുന്നതായി വെള്ളിയാഴ്ച്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ പൊലീസിന് വിവരം ലഭിച്ചിരുന്നു.   ഒരു ഇന്നോവ, വാഗണര്‍, ബൈക്ക് എന്നിവയിലാണ് സംഘം സഞ്ചരിച്ചിരുന്നത്.  

നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന  പൊലീസ് ഇവരെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.  എതിരാളികളെ ആരെയോ ലക്ഷ്യമിട്ടാണ് ഇവര്‍ സഞ്ചരിച്ചത് എന്നായിരുന്നു സൂചന. ഇതേത്തുടര്‍ന്ന് ജാഗ്രത പാലിച്ച പോലീസ് പലസ്ഥലത്തും അന്വേഷണം നടത്തുന്നതിനിടയിലാണ് മൂന്ന് മണിയോടെ സംഘം വലയിലായത്. ഇവര്‍ ആരെ അക്രമിക്കാനാണ് ആയുധങ്ങളുമായി സഞ്ചരിച്ചതെന്ന കാര്യവും അന്വേഷിക്കുമെന്ന് കൊളവല്ലൂർ പൊലിസ് അറിയിച്ചു.എസ്.ഐമാരായ അഖില്‍, സഹദേവന്‍, വിപിന്‍ എന്നിവരും യുവാക്കളെപിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags