കണ്ണൂർ പയ്യാമ്പലം കടലിൽ ആയാസരഹിത നീന്തലും കടൽ സത്യാഗ്രഹവും ഡിസംബർ 31ന്
കണ്ണൂർ: ലോകത്ത് മുങ്ങിമരണങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയും ലോകസമാധാന സന്ദേശം ഉയർത്തിയുമുള്ള ആയാസരഹിത നീന്തൽ, കടൽ സത്യാഗ്രഹം, കടൽജലശയനം എന്നീ പരിപാടികൾ ഡിസംബർ 31ന് കണ്ണൂർ പയ്യാമ്പലം കടലിൽ സംഘടിപ്പിക്കും.
ബുധനാഴ്ച വൈകിട്ട് 3 മുതൽ 6 മണിവരെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ലോകപ്രശസ്ത ശില്പി ഉണ്ണി കാനായി 3 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിക്കും. തുടർന്ന് അദ്ദേഹം കടൽ സത്യാഗ്രഹത്തിൽ പങ്കാളിയാകും.രണ്ട് കിലോമീറ്റർ ദൂരം ആയാസരഹിത നീന്തൽ പൂർത്തിയാക്കിയതിന് ശേഷം, ലോകസമാധാന സന്ദേശം ഉയർത്തിയ ബലൂണുകളും കൊടികളുമായി 25 വോളണ്ടിയർമാർ പയ്യാമ്പലം കടലിൽ ജലശയനം നടത്തും.
tRootC1469263">വൈകിട്ട് 5.15ന് പയ്യാമ്പലം തീരത്തെത്തുന്ന സത്യാഗ്രഹികളെയും പങ്കാളികളെയും പൗരപ്രമുഖരും വിശിഷ്ട അതിഥികളും ചേർന്ന് സ്വീകരിക്കും. തുടർന്ന് 5.30ന് നടക്കുന്ന സമാപന സമ്മേളനം ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് കണ്ണൂർ ജില്ലാ ഓഫീസർ (DFO) അരുണ്‍ ഭാസ്കർ ഉദ്ഘാടനം ചെയ്യും.
ഈ ചടങ്ങിൽ, ലോകസമാധാനത്തിനും മുങ്ങിമരണങ്ങൾ ഇല്ലാതാക്കുന്നതിനുമായി പ്രവർത്തിക്കുകയും ഡിസംബർ 28ന് പെരുമ്പ പുഴയിൽ 52 തവണ ആയാസരഹിതമായി നീന്തിക്കടന്ന പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്ത ഡോ. ചാൾസൺ ഏഴിമല, ചാൾസൺ സ്വിമ്മിങ് അക്കാദമി, വോളണ്ടിയർമാർ എന്നിവരെ അനുമോദിക്കും.തുടർന്ന് അഴിക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ SHO എ.ബി. വിബിൻ, കൃഷ്ണകുമാർ കണ്ണോത്ത് (മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ) എന്നിവർ മുങ്ങിമരണ നിവാരണത്തെക്കുറിച്ചുള്ള സന്ദേശം നൽകും.
വൈകിട്ട് 6.15ന് ലോകസമാധാനവും ലോകത്ത് മുങ്ങിമരണങ്ങൾ ഇല്ലാതാക്കുമെന്നും ഉള്ള പ്രതിജ്ഞയോടെ പരിപാടി സമാപിക്കും.
.jpg)


