എടക്കാട് വനിതാ സഹകരണ സംഘം നിക്ഷേപ സമാഹരണത്തിൽ ഒന്നാമത്

Edakkad Women's Cooperative Society tops in investment collection

കണ്ണൂർ :സഹകരണ നിക്ഷേപ സമാഹരണത്തിൻ്റെ ഭാഗമായി വനിതാ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ കണ്ണൂർ താലൂക്കിൽ ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ചതിൽ ഒന്നാമത് എടക്കാട് പഞ്ചായത്ത് വനിത സഹകരണ സംഘം.

 സഹകരണ ജോ : രജിസ്ട്രാർ പി വി വത്സരാജിൽ നിന്നും സംഘം പ്രസിഡൻ്റ് കെ കെ ഉഷാകുമാരി, സെക്രട്ടറി പി വി അനുപമ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.കണ്ണൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു.

Tags