നാടിൻ്റെ വികസനത്തിന് ഒരേ മനസോടെ..! എടക്കാട് പബ്ലിക് ലൈബ്രറി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

With one mind for the development of the country..! Edakkad Public Library welcomed the people's representatives

എടക്കാട്: ജനാധിപത്യത്തിന്റെ കരുത്തായി മാറിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികളെ ആദരിച്ച് എടക്കാട് പബ്ലിക് ലൈബ്രറി. നാടിന്റെ വികസന നായകന്മാർക്ക് ഒരുക്കിയ ജനകീയ സ്വീകരണം എടക്കാടിന്റെ സാമൂഹിക-സാംസ്കാരിക കൂട്ടായ്മയുടെ ഉദാഹരണമായി മാറി.പ്രമുഖ സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേവലം ഭരണപരമായ ചുമതലകൾക്ക് അപ്പുറം,വിജ്ഞാനവും ജനാധിപത്യ മൂല്യങ്ങളും മുറുകെപ്പിടിക്കുന്നവരാകണം ജനപ്രതിനിധികളെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ ഡോ. എ വത്സലൻ അധ്യക്ഷത വഹിച്ചു.തിരഞ്ഞെടുക്കപ്പെട്ട 18 ജനപ്രതിനിധികൾക്കും സമ്മാനമായി ഭരണഘടനയുടെ ആമുഖം രേഖപ്പെടുത്തിയ ഫലകവും, പുസ്തകങ്ങളും ചടങ്ങിൽ സമ്മാനിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു,കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ എന്നിവർ ലൈബ്രറിയുടെ ആദരം ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തി.

tRootC1469263">

കേവലം ഒരു ചടങ്ങിൽ ഒതുങ്ങാതെ, പ്രദേശത്തെ വികസന മുരടിപ്പിനും ആവശ്യങ്ങൾക്കും പരിഹാരം കാണാനുള്ള ഒരു വേദിയായും ലൈബ്രറി ഇതിനെ മാറ്റി. എടക്കാട് പ്രദേശത്തെ വിവിധ വികസന പ്രശ്നങ്ങൾ ക്രോഡീകരിച്ചുകൊണ്ടുള്ള നിവേദനം ലൈബ്രറി സെക്രട്ടറി എം.കെ അബൂബക്കർ അവതരിപ്പിച്ചു. റോഡ് വികസനം, കുടിവെള്ള പദ്ധതികൾ, വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം എന്നിവ നിവേദനത്തിലെ പ്രധാന ആവശ്യങ്ങളായി.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. ശിവദാസൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർമാരായ കെ.വി ജയരാജൻ, ടി.സി അക്ഷയ, കെ.വി നിഷ,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി പ്രസീത പ്രേമരാജൻ, സി.പി ബാബു, സി.കെ ബാബുരാജ് എന്നിവർ  സംസാരിച്ചു.കമ്മിറ്റി പ്രസിഡന്റ് ടി.വി വിശ്വനാഥൻ 
സ്വാഗതം പറഞ്ഞു.

Tags