കണ്ണൂരിൽ എംഡിഎംഎ കൈവശം വെച്ച യുവാവിനെ എടക്കാട് പോലീസ് പിടികൂടി

Edakkad police arrest youth for possession of MDMA in Kannur
Edakkad police arrest youth for possession of MDMA in Kannur

കാടാച്ചിറ : പോലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ട് നടത്തിയ പരിശോധനയിൽ മാരക ലഹരി വസ്തുവുമായി യുവാവ് പിടിയിൽ.
കടമ്പൂർ മമ്മാക്കുന്ന് സ്വദേശിയായ കെ.പിബലീദാണ് (32) പിടിയിലായത്. ഇയാളിൽ നിന്നും 0.920 ഗ്രാം മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുത്തു. പോലീസിനെ കണ്ട് പ്രതി ഓടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന് പിടികൂടുകയായിരുന്നു. എടക്കാട്, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളും ബാലിദിന്റെ പേരിലുണ്ട്.

tRootC1469263">

എടക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി ഉമേഷൻ്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ എൻ.ദിജേഷിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ നിപിൻ, ജിംരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags