മുഴപ്പിലങ്ങാട് കുറുംബക്ഷേത്ര താലപ്പൊലി മഹോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ മുഴുവൻപേരെയും അറസ്റ്റുചെയ്യുമെന്ന് എടക്കാട് പൊലിസ്
എടക്കാട് : മുഴപ്പിലങ്ങാട് കുറുംബ ക്ഷേത്രത്തിൽ താലപ്പൊലി ഉത്സ വത്തിനിടെ അക്രമം നടത്തിയ മുഴുവൻപേരെയും അറസ്റ്റ് ചെയ്യുമെന്ന് എടക്കാട് പോലീസ് അറിയി ച്ചു. സി.സി.ടി.വി.യിൽ അക്രമകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതു വരെ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടു തൽ അറസ്റ്റുണ്ടാകും. കലശഘോഷയാത്ര അലങ്കോലമാക്കിയ സംഭവത്തിൽ കർശന നടപടിയുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.
വരുംവർഷങ്ങളിൽ നടക്കുന്ന മുഴപ്പിലങ്ങാട് കൂറുംബ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിൽ നില വിലുള്ള ചട്ടങ്ങൾ കർശനമായി പാലിക്കാൻ സർവ്വകക്ഷി യോഗത്തിൽതീരുമാനമെടുത്തു.മാർച്ചിൽ നടന്ന താലപ്പൊലി ഉത്സവത്തിൽ കലശമെഴുന്നള്ളത്തിനെ തുടർ ന്നുണ്ടായ സംഘർഷത്തിൽ പ്രതി ഷേധിച്ച് ക്ഷേത്രക്കമ്മിറ്റി ഭാരവാ ഹികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോ ഗത്തിലാണ് തീരുമാനം.
ക്ഷേത്ര ചട്ടങ്ങൾക്കനുസരിച്ചുള്ള കലശ ങ്ങൾ മാത്രമേ ഇനിമുതൽ അനു വദിക്കുകയുള്ളൂവെന്നും തീരുമാനിച്ചു.ടി.കെ.ഡി. മുഴപ്പിലങ്ങാട്ട് യോഗം ഉദ്ഘാടനംചെയ്തു. ക്ഷേ ത്ര കമ്മിറ്റി പ്രസിഡന്റ് എ. പ്രേമൻ അധ്യക്ഷനായി. ജനറൽ സെക്രട്ട -റി എൻ.വി. രാജീവൻ, പഞ്ചായ ത്ത് പ്രസിഡന്റ് പി.എം. അതുൽ, എം.കെ. മുരളി, കെ. രത്നബാ ബു, എൻ.പി. ചന്ദ്രദാസ്, കെ.വി. ജയരാജൻ, മണിവർണൻ, കെ. മനോജ്, ജനാർദനൻ എന്നിവർ സംസാരിച്ചു.

.jpg)

