എടക്കാട് ബ്ലോക്ക് പഞ്ചായത്ത് -മുച്ചക്ര വാഹന വിതരണവും ജോബ് ഫെയറും ഉദ്ഘാടനം ചെയ്തു

Edakkad Block Panchayat - Three-wheeler distribution and job fair inaugurated.

ചാല :എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുച്ചക്ര വാഹന വിതരണവും, ജോബ് ഫെയറും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽനടത്തി.കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.പെരളശ്ശേരി ചെമ്പിലോട്, കൊളച്ചേരി, കടമ്പൂർ എന്നി പഞ്ചായത്തുകളിലെ 9 ഭിന്നശേഷിക്കാർക്കാണ് മുച്ചക്ര വാഹനം നൽകിയത്.വിജ്ഞാന കേരളം തൊഴിലധിഷ്ഠിത പദ്ധതിയുടെ ഭാഗമായി എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന മൂന്നാമത്തെ  പ്ലെയിസ് മെൻ്റ് ഡൈവ്(ജോബ് ഫെയറിൻ്റെ)ഉദ്ഘാടനവും അഡ്വ.ബിനോയ് കുര്യൻ നിർവ്വഹിച്ചു.

tRootC1469263">

ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി: കെ.വി. ബിജു അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വി. പ്രസീത സ്വാഗതം പറഞ്ഞു. നിർവഹണ ഉദ്യോഗസ്ഥ.എം.രജനി (സി.ഡി.പി.ഒ.)എടക്കാട്റിപ്പോർട്ട് അവതരണം നടത്തി. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12,20,000/-രൂപ വകയിരുത്തുകയും 9,54,000/- ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. 21 വ്യത്യസ്ഥ തൊഴിൽ വിഭാഗങ്ങളിലായി 95 ഒഴിവുകളിലേക്കാണ് ബ്ലോക്ക് പഞ്ചായത്ത് വിജ്ഞാന കേരളം മൂന്നാമത്തെ പ്ലേസ്മെന്റ് നടത്തിയത്. 100 ഓളം ഉദ്യോഗാർത്ഥികൾ ജോബ് ഡ്രൈവിൽ പങ്കെടുത്തു.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി: ഇ ബിന്ദു,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മോഹനൻ മൂത്തേടം,  ഒ. സി ബിന്ദു,  മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ   കെ വി ജയരാജൻ ഹാരീസ് പടന്നോട്ട്, കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസി: .കെ.ഗിരീശൻ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസി: ടി.വി.ഷമീമ ,പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസി: .ടി. സുനീഷ് , മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസി: .സി.കെ. റസീന , ചെമ്പിലോട് ഗ്രാമഞ്ചായത്ത് വൈസ് പ്രസി: .എം. മോഹനൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്  കെ പി ബാലഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് ബി.ഡി.ഒ .ടി.വി.രഘുവരൻ നന്ദി പറഞ്ഞു.

Tags