കണ്ണൂർ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന് : കെ.വി ബിജു പ്രസിഡൻ്റ്
Dec 27, 2025, 11:46 IST
കണ്ണൂർ: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിന്. സി പി എമ്മിലെ കെ വി ബിജു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
എൽഡിഎഫും യുഡിഎഫും തുല്യ നിലയിലായ (7-7) ബ്ലോക്കിൽ നറുക്കെടുപ്പിലാണ് കെ വി ബിജു പ്രസിഡന്റായത്. കോൺഗ്രസിലെ കെ വി ജയരാജനായിരുന്നു എതിർ സ്ഥാനാർത്ഥി.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് അംഗമായ കെ.വി ബിജു സി.പി.എം എടക്കാട് ഏരിയാ കമ്മിറ്റി അംഗമാണ്. പെരളശേരി സ്വദേശിയാണ് 'ഏറെക്കാലമായി സി.പിഎം ഭരിക്കുന്ന ബ്ളോക്കുകളിലൊന്നാണ് എടക്കാട്
.jpg)


