എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റ് ലോക്കായി; ബീച്ചിലെത്തിയ വാഹന യാത്രക്കാർ കുടുങ്ങി
എടക്കാട് :എടക്കാട് ടൗണിൽ നിന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്കുള റെയിൽവേ ഗേറ്റ് ലോക്കായത് ബീച്ചിലെത്തി മടങ്ങുകയായിരുന്ന വാഹന യാത്രക്കാരെ പെരുവഴിയിലാക്കി. ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. ഇതോടെ ബീച്ചിൽ നിന്ന് പുറത്തേക്ക് വാഹനത്തിൽ വരുന്നവർ ഒരു മണിക്കൂറിലേറെ ക്യൂവിൽ നിൽക്കേണ്ടിവന്നു.
അവധി ദിവസമായ ഞായറാഴ്‌ച്ചയായതിനാൽ നിരവധി വിനോദ സഞ്ചാരികൾ ഇവിടേക്ക് വാഹനങ്ങളിൽ എത്തിയിരുന്നു. വൈകിട്ട് ആറര മുതൽ ബീച്ച് റോഡിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനിടെയാണ് റെയിൽവേ ഗേറ്റും ലോക്കായത്. ഇതോടെ സ്ഥലത്തെത്തിയ എടക്കാട് പൊലിസ് വാഹനങ്ങളെ മറ്റു റോഡുകളിലേക്ക് വഴി തിരിച്ച് വിട്ടു പ്രശ്‌നം താൽക്കാലികമായി പ്രശ്‌നം പരിഹരിച്ചു. ലോക്കായ റെയിൽവേ ഗേറ്റ് തുറക്കാൻ റെയിൽവെ ജീവനക്കാർ അറ്റകുറ്റപണി തുടങ്ങിയിട്ടുണ്ട്.
.jpg)

