കണ്ണൂരിൽ ഇ.ഡി. ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് ; 72 കാരന് നഷ്ട്ടമായത് 15 ലക്ഷം രൂപ
കണ്ണൂർ : എൻഫോഴ്സ്മെന്റ് ഡയരക്റേറ്റ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് സാമ്പത്തിക കുറ്റകൃത്യത്തിൽപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി വയോധികൻ്റെ 15 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പുസംഘത്തിനെതിരെ സൈബർ ക്രൈം സ്റ്റേഷനിൽ കേസെടുത്തു.
tRootC1469263">കണ്ണൂർ തളാപ്പ് ടെമ്പിൾ റോഡിലെ യു.ഡി. കമലേഷ് കുമാറിൻ്റെ (72) പരാതിയിലാണ് സൈബർ തട്ടിപ്പുസംഘത്തിനെതിരെ കേസെടുത്തത്. 2025 ഡിസംബർ 10 നാണ് സംഭവം. വാട്സാപ്പ് വഴി ഇ.ഡി ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് അന്വേഷണം നടന്നു വരുന്ന നരേഷ് ഗോയൽ മണി ലോൺട്രിംഗ് കേസിൽ പരാതിക്കാരൻ്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഉൾപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു ഡിസംബർ 10 മുതൽ 11 വരെ ഡിജിറ്റൽ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് പരിശോധിക്കാനെന്ന വ്യാജേന പരാതിക്കാരൻ്റെ സ്ഥിരനിക്ഷേപതുകയായ 15 ലക്ഷം രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടിലേക്ക് അയപ്പിച്ചു കൈക്കലാക്കിയെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.
.jpg)


