പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ നടന്ന ഇഡി പരിശോധന പൂർത്തിയായി; തെളിവുകളൊന്നും കിട്ടിയില്ല ഉദ്യോഗസ്ഥരെ കൂവി വിളിച്ച് സി പി എം പ്രവർത്തകർ

ED inspection of opposition leader Pinarayi Vijayan's house in Pinarayi Pandyala Mukku complete; CPM activists shout at officials, no evidence found

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ നടന്നഇഡി പരിശോധന പൂർത്തിയായി. റെയ്സ് കഴിഞ്ഞ് ഇഡി ഉദ്യോ​ഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു യാതൊരു രേഖകളും പിണറായി പാണ്ട്യാല മുക്കിലെ പിണറായി വിജയൻ്റെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥർ എഴുതി നൽകിയതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗംഎം വി ജയരാജൻ മാധ്യമങ്ങളെ അറിയിച്ചു.

 പിണറായി വിജയൻ്റെ വീട്ടിൽ നടന്ന പരിശോധനയ്ക്ക് ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരിയാണ് നേതൃത്വം നൽകിയത്. ചിരാഗ് യാദവ്, തരുൺ കുമാർ ബച്ചർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘത്തിൽ ആകെ ആറു പേരാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച്ച രാവില 7.50നാണ് ഇഡി സംഘം പിണറായിയുടെ വീടിനകത്തേക്ക് പ്രവേശിച്ചത്. പിണറായി ലോക്കൽ സെക്രട്ടറി നന്ദനൻ, കെയർടേക്കർ നാണു എന്നിവരുടെ സഹായത്തോടെയാണ് തുറന്ന് അകത്തുകയറിയത്. 8.30ന് പരിശോധന ആരംഭിച്ചു. ഇരുവരും സാക്ഷികളായിരുന്നു. പരിശോധനയ്ക്കിടെ നാണുവിന്റെ മൊഴി രേഖപ്പെടുത്തുയും ചെയ്തു. കുറ്റകരമായ യാതൊരു രേഖയോ ഉപകരണങ്ങളോ കണ്ടെത്തുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഇഡി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

പിണറായിയുടെ വീട്ടിൽ റെയ്ഡ് നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ് നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും വീടിന് മുൻപിൽ തടിച്ചു കൂടി ഇതിനു ശേഷം റെയ്സ് കഴിയുന്നതുവരെ പ്രവർതകരും നേതാക്കളും വീടിന് റോഡിലും ഗേറ്റിന് മുൻപിലും കുത്തിയിരുന്ന് പ്രതിഷേധിച്ചു പോടാ പുല്ലെ ഇഡിയെന്ന് ഡി വൈ എഫ് ഐ പ്രവർത്തകർ ബാനറും കെട്ടിയിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ മുതിർന്ന നേതാവ് കെ.പി സഹദേവൻസംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ ടി ശിവദാസൻ എം. പി വി കെ സനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

Tags