പെയിന്റ് വ്യാപാരികളെ സംരക്ഷിക്കുവാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം


കണ്ണൂർ: പെയിന്റ് വ്യാപാരികളെ സംരക്ഷിക്കുവാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആൾ കേരള പെയിന്റ് ഡീലേർസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കെട്ടിട വാടകയ്ക്ക് മുകളിൽ ചുമത്തിയ ജി എസ് ടി ഒഴിവാക്കുക, ഓൺലൈൻ വ്യാപാരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ചെറുകിട വ്യാപാരികൾക്ക് കറണ്ട് ചാർജ്ജിൽ സബ്‌സിഡി ഏർപ്പെടുത്തുക, ചെറുകിട വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു. കണ്ണൂർ പുതിയതെരുവിൽ ഷോർട്ട് സർക്യൂട്ട് മൂലം കത്തിനശിച്ച എസ് എസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാൻ സംഘടന അംഗങ്ങളിൽ നിന്നും ശേഖരിച്ച തുക ഇന്നലെ കൈമാറിയതായും ഇവർ അറിയിച്ചു. കെ.വി. സുമേഷ് എം എൽ എ തുക കൈമാറി.
പുതിയതെരു വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ്. പി തിരുവനന്തപുരം, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സ്‌മിത്ത് പാലപ്പുറം എന്നിവർ സംബന്ധിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എ.വി ജിതേഷ് , ജില്ലാ കമ്മിറ്റി, പ്രസിഡൻ്റ് എസ്.കെ.പി.അബ്‌ദുൾ ഖാദർ, ട്രഷറർ ഒ.വി. ബഷീർ , പി. പ്രദീപ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
