വിവാഹ ദിനത്തിൽ യുവാവ് ജീവനൊടുക്കിയത് ഏച്ചൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി
ചക്കരക്കൽ :വിവാഹ ദിനത്തിൽ യുവാവിൻ്റെ മരണം ഏച്ചൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.നാടിനെ തീരാദുഃഖത്തിലാഴ്ത്തി കൊണ്ടാണ് വിവാഹ ദിനത്തിൽ പ്രതിശ്രുത വരനെ മരിച്ച നിലയിൽ കണ്ടെത്തിയത് ജമ്മുകാശ്‌മീർ എസ് എസ് ബി യിൽ കോൺസ്റ്റബിളായ ഏച്ചൂർ മാവിലാ ച്ചിലിൽ എ ഷഭിനാ(29) ണ് മരണപ്പെട്ടത്. വിവാഹ തലേന്ന് കൂട്ടുകാർക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്ത് ഉറങ്ങാൻ കിടന്നതായിരുന്നു.
ഇന്നലെ കാലത്ത് ആറു മണിക്ക് ക്ഷേത്രത്തിൽ പോകാനായി ഫോട്ടോഗ്രാഫറോട് ഉൾപ്പെടെ എത്താൻ പറഞ്ഞിരുന്നു. സമയമായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മിലിട്ടറി ഉദ്യോഗസ്ഥനായ ഷഭിൻ മൂന്ന് വർഷം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം 8 നാണ് നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞ് അടുത്ത മാസം 6ന് ജോലി സ്ഥ ലമായ കാശ്മീരിലേക്ക് മടങ്ങാനിരിക്കേയാണ് മാവിലിച്ചാൽ ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയ സംഭവം ഉണ്ടായത്. ഏച്ചൂർ മാവിലാച്ചാലിലെ ഭര തൻ മേസ്തിരിയുടെയും കൊല്ലൻചിറ അങ്കണവാടി ടീച്ചർ ഷീബയുടെ യും മകനാണ് ഷഭിൻ. സഹോദരി: അഭിഷ (കിംസ് ശ്രീചന്ദ് ഹോസ്‌പി റ്റൽ, കണ്ണൂർ). സംസ്കാരം ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടത്തി.
.jpg)

