ഏച്ചൂരിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

Echur

ചക്കരക്കൽ : ഏച്ചൂർ മാവേലി സ്റ്റോറിന് സമീപം റോഡ് മുറിച്ചുകടക്കുന്ന തിനിടയിൽ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഏച്ചൂർ കാനാംവീട്ടിൽ രാജചന്ദ്രനാണ് (76) മരിച്ചത്. കണ്ണൂർ സവിത ഫിലിം സിറ്റിയിലെ മുൻ ജീവനക്കാരനാണ്.

ഇന്നലെ വൈകുന്നേരം 6.30നായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്ക് പോ വുകയായിരുന്ന കാറാണ് ഇടിച്ചത്. എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: സീത. മക്കൾ: രഞ്ചിത്ത് (ദുബൈ), സിജിന, ജിൽന. മരുമക്കൾ: ശ്രുതി (ചാല), സന്തോഷ് (അഞ്ചരക്കണ്ടി), കലേഷ് (കുഞ്ഞിമംഗലം). സഹോദരൻ: കല്ലാട്ട് ചന്ദ്രൻ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത്. നടത്തി

Tags