ഇ-ചലാൻ അദാലത്ത് ഡിസംബർ 24 ന് തലശേരിയിൽ

E-challan Adalat to be held in Thalassery on December 24
E-challan Adalat to be held in Thalassery on December 24

കണ്ണൂർ : കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും  സംയുക്തമായി നടത്തുന്ന ഇ-ചലാൻ അദാലത്ത് ഡിസംബർ24 ന് ബുധനാഴ്ച  തലശ്ശേരി ആർടി ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ വച്ച് നടത്തും. പലകാരണങ്ങളാൽ ചലാനുകൾ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് ഉദാഹരണത്തിന് ആർസി ബുക്കിൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവർ,

tRootC1469263">

 ആർസി ഓണർ വിദേശത്ത് ആയതിനാൽ ചലാൻ അടക്കാൻ ശ്രമിക്കുമ്പോൾ ഒടിപി ലഭിക്കാത്തതിനാൽ അടക്കാൻ പറ്റാത്തവർ എം.വി ഡി യുടെയും പോലീസിന്റെയും ചലാൻ അടക്കാൻ വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഓർത്ത് അടക്കാൻ പോകാത്തവർ പ്രയോജനപ്പെടുന്നതാണ് ഈ അദാലത്ത്. 

കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും ഒരുമിച്ച് നടത്തുന്ന ഈ അദാലത്തിൽ പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്,  രാവിലെ 10.30 മണി മുതൽ വൈകിട്ട് 4.00 മണി വരെയാണ് ചലാൻ അടയ്ക്കാൻ വരുന്നവർക്ക് എ.ടി.എം ക്രഡിറ്റ്, ഡെബിറ്റ് കാർഡ് വഴിയോ ജി പേ പോലെയുള്ള യു.പി.ഐ ആപ്പ് വഴിയോ മാത്രമാണ് പിഴ അടയ്ക്കാൻ സാധിക്കുകയെന്ന് അധികൃതർ അറിയിച്ചു.

Tags