ഇന്ത്യയുടെ ഔന്നത്യം ലോകത്തോട് വിളിച്ചുപറഞ്ഞ നേതാവായിരുന്നു ഇ അഹമ്മദ്: പ്രൊഫ ഖാദർ മൊയ്‌ദീൻ, ഇ അഹമ്മദ് ഇന്റർനാഷനൽ സെമിനാർ സമാപിച്ചു

E Ahmed was the leader who shouted the greatness of India to the world Prof Khader Moideen
E Ahmed was the leader who shouted the greatness of India to the world Prof Khader Moideen

ലോകത്തോളം വളര്‍ന്നപ്പോഴും മുസ്‌ലിംലീഗിന്റെ ദേശീയ പ്രസിഡന്റായും പാര്‍ട്ടിയുടെ പ്രവര്‍ത്തകനുമായാണ് ജീവിച്ചത്. ഇ.അഹമ്മദിന്റെ പേരിലെ ഇ എന്നത് ചക്രവര്‍ത്തിയെന്നതാണ്. എല്ലാതലത്തിലും അദ്ദേഹം അതായിരുന്നു.

കണ്ണൂര്‍: വിവിധ രാഷ്ട്രങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഇന്ത്യയുടെ ഔന്നിത്യവും നാനാത്വത്തില്‍ ഏകത്വവും ബഹുസ്വരതയും ലോകത്തോട് വിളിച്ചു പറഞ്ഞ നേതാവായിരുന്നു ഇ അഹമ്മദെന്ന് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍. ഇ.അഹമദ് ഫൗണ്ടേഷന്‍ കണ്ണൂരില്‍ സംഘടിപ്പിച്ച ഇ.അഹമദ് കാലം-ചിന്ത അന്താരാഷ്ട്ര സമ്മേളന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തോളം വളര്‍ന്നപ്പോഴും മുസ്‌ലിംലീഗിന്റെ ദേശീയ പ്രസിഡന്റായും പാര്‍ട്ടിയുടെ പ്രവര്‍ത്തകനുമായാണ് ജീവിച്ചത്. ഇ.അഹമ്മദിന്റെ പേരിലെ ഇ എന്നത് ചക്രവര്‍ത്തിയെന്നതാണ്. എല്ലാതലത്തിലും അദ്ദേഹം അതായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ ശബ്ദമായ അദ്ദേഹത്തെ അവഗണിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ ഭരണഘടനയുമാണ് ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ അഭിമാനമെന്ന അഹമ്മദിന്റെ കാഴ്ച്ചപ്പാടാണ് നാം പിന്തുടരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ കല്ലായി അധ്യക്ഷത വഹിച്ചു. ഇ അഹമ്മദ് ഫൗണ്ടേഷന്‍ കരട് പ്രവര്‍ത്തന രൂപരേഖ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. അബ്ദുല്‍കരീം ചേലേരി അവതരിപ്പിച്ചു. സ്‌കോളര്‍ഷിപ്പ് സ്‌കീം പ്രഖ്യാപനം അഹമദിന്റെ മകന്‍ വി റഹീസ് അഹമദ്  നിര്‍വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ അസി.സെക്രട്ടറി സി.കെ സുബൈര്‍, ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, സംഘാടക സമിതി ട്രഷറര്‍ പൊട്ടങ്കണ്ടി അബ്ദുല്ല, കണ്‍വീനര്‍ കെ.ടി സഹദുല്ല, മഹമൂദ് കടവത്തൂര്‍, മഹമൂദ് അള്ളാംകുളം സംസാരിച്ചു.

Tags