ഇ. അഹമ്മദ് ഫൗണ്ടേഷനായി കണ്ണൂരിൽ ആസ്ഥാന മന്ദിരം നിർമ്മിക്കും: അബ്ദുറഹിമാൻകല്ലായി


കണ്ണൂർ: കഴിഞ്ഞഫെബ്രുവരി 8, 9 തീയ്യതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൻനടന്ന ഇ അഹമ്മദ് ഇൻ്റർനാഷനൽ കോൺഫറൻസിൻ്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഇ. അഹമ്മദ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ അക്കാദമികവും ധൈഷണികയുവായ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹിമാൻ കല്ലായി അറിയിച്ചു.
മുസ്ലിം ലീഗ് ജില്ലാ ഓഫീസായ കണ്ണൂർ ബാഫഖി തങ്ങൾ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. അഹമ്മദ് ഫൗണ്ടേഷനായി കണ്ണൂർ നഗരത്തിൽ ഒരു ആസ്ഥാന മന്ദിരം നിർമ്മിക്കും. ഇതിനോടൊപ്പം വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് - ചാർട്ടേണ്ട് അക്കൗണ്ട് മത്സര പരീക്ഷാ പരിശീലനം തുടങ്ങും. ആദ്യഘട്ടത്തിൽ നൂറു പേർക്കാണ് പരിശീലനം നൽകുക.
ഇതിനായുള്ള ധാരണാപത്രം കണ്ണൂരിലെ അക്കാദമി ഫോർ പ്രൊഫഷനൽ സ്റ്റഡീസെന്ന ഒപ്പുവെച്ചിട്ടുണ്ട്. എഴുത്തുപരീക്ഷയിലുടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും. ഇ.അഹ്മ്മദിൻ്റെ ഭാഗമായി അക്കാദമിക് ലൈബ്രറിയും പുസ്തകപ്രസാധത്തിനുള്ള പബ്ളിക്കേഷനും തുടങ്ങുവാൻ പദ്ധതിയുണ്ടെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി പറഞ്ഞു. വാർത്താ സമ്മേളനത്താൻ കെ.ടി സഹദുള്ള, അഡ്വ എം പി മുഹമദലി എന്നിവർ പങ്കെടുത്തു.
