കണ്ണൂർ കണ്ണവത്ത് പൊതിച്ചോർ ശേഖരിക്കാനെത്തിയ ഡി.വൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചതായി പരാതി
May 1, 2025, 18:50 IST
കണ്ണൂർ : കണ്ണവം വെങ്ങളത്ത് പൊതിച്ചോർ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദ്ദിച്ചുവെന്ന്പരാതി. കണ്ണവം വെങ്ങളത്ത് ഖാദി ബോർഡ് പരിസരത്താണ് സംഭവം.
ഡിസിസി അംഗം പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദ്ദിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരായ ശരത്ത്, ലാലു എന്നിവർക്കാണ് മർദ്ദനമേറ്റതെന്ന് പരാതിയിൽ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മർദ്ദനമെന്നും പരാതിയിലുണ്ട്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടിട്ടുണ്ട്.
tRootC1469263">.jpg)


