ഡിവൈഎഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ സംഘർഷം : പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Clash during DYFI march to Kannur Head Post Office: Police use water cannons.

 കണ്ണൂർ : കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐകണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.

Clash during DYFI march to Kannur Head Post Office: Police use water cannons.32

 

ഡിവൈഎഫ്ഐമാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.ജല പീരങ്കി വാഹനത്തിന് നേരെ തിരിഞ്ഞ പ്രവർത്തകർ വാഹനത്തിന് മുകളിൽ കയറി കൊടി കുത്തി.പോലീസ് ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർ പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിനകത്ത് കയറി ധർണ്ണ നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ,ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സൽ,ട്രഷറർ മുഹമ്മദ് സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags