ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച കണ്ണൂർ പയ്യന്നൂരിലെ ഡി.വൈ.എഫ്.ഐ നേതാവിന് പരോൾ അനുവദിച്ചു
കണ്ണൂർ: പയ്യന്നൂരിൽ പൊലിസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവിന് പരോൾ അനുവദിച്ചു. പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ നിന്നും ജയിച്ച വി.കെ നിഷാദിനാണ് ആറു ദിവസത്തെ പരോൾ അനുവദിച്ചത്. നിഷാദിൻ്റെ പിതാവിന് അസുഖം ബാധിച്ചതിനാലാണ് പുറത്തിറങ്ങണമെന്ന അപേക്ഷയിൽ പരോൾ അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിൻ്റെ വിശദീകരണം. പൊലിസിനെ ബോംബെറിഞ്ഞ കേസിലാണ് വി.കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്.
tRootC1469263">അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഡാലോചന കേസിൽ അറസ്റ്റു ചെയ്തതിനെ തുടർന്നാണ് പയ്യന്നൂർ ടൗണിൽ സംഘർഷമുണ്ടായത്. ഇതിനിടെയിലാണ് വി.കെ നൗഷാദ് പയ്യന്നൂർ നഗരത്തിൽ ബൈക്കിലെത്തി പൊലിസിന് നേരെ ബോംബേറിഞ്ഞത്. കഴിഞ്ഞ മാസം 25 നാണ് നിഷാദിനെ തളിപറമ്പ് കോടതി 20 വർഷം തടവിന് ശിക്ഷിച്ചത്. ജയിലിൽ ഒരു മാസം തികയുമ്പോഴാണ് പരോൾ ലഭിച്ചത്. ഡി.വൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് നിഷാദ്.
.jpg)


