കണ്ണൂർ പ്രസ് ക്ലബ് റോഡിൽപൊടി ശല്യം രൂക്ഷം ,വ്യാപാരികൾ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു
കണ്ണൂർ : കണ്ണൂർ റെയിൽവെ സ്‌റ്റേഷൻ കോംപൗണ്ടിലെ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ പ്ളസ് ക്ളബ്ബ് റോഡിലെ വ്യാപാരികളെയും പൊതുജനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. കണ്ണൂർ പ്രസ് ക്ലബ് ടെലിഫോൺ ഭവൻ റോഡിൽ റെയിൽവേയുടെ സ്ഥലത്തു നിന്നും മണ്ണെടുത്തു ലോറികളിൽ കൊണ്ടുപോകുന്നതിനെ തുടർന്ന് താഴേക്ക് പതിച്ച് റോഡിൽ നിറയെ മൺ കൂമ്പാരമായി മാറിയിട്ടുണ്ട്.
ഇതു ഉണങ്ങിയപ്പോൾ വാഹനങ്ങൾ പോകുമ്പോൾ പൊടി ശല്യം രൂക്ഷമായി. ഇതു കാരണ കടകളിൽ വ്യാപാരം നടത്തുന്നവർക്കും കാൽനടയാത്രക്കാർക്കും മൂക്ക് പൊത്താതെ നടന്നു പോകാൻ കഴിയാത്ത അവസ്ഥയിലായി.പരാതികൾ റെയിൽവെ അധികൃതരെ വിളിച്ച് അറിയിച്ചെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടായില്ല ഇന്ന് രാവിലെ വീണ്ടും ഇത്തരത്തിൽ ടിപ്പറുകൾ മണ്ണുമായി റോഡിലേക്ക് വന്നപ്പോൾ വ്യാപാരികളും പൊതു ജനങ്ങളും തടഞ്ഞു. ഇതിനുശേഷം റെയിൽവെ അധികൃതർ ടാങ്കറിൽ വെള്ളം കൊണ്ടുവന്ന് റോഡുകൾ കഴുകി വൃത്തിയാക്കിയെങ്കിലും പൂർണമായും പരിഹാരം കാണാൻ സാധിച്ചില്ല റെയിൽവെ ഉന്നതർ സ്ഥലത്തേക്ക് വരികയും വാഹനങ്ങൾ മണ്ണ് കയറ്റി പോകുമ്പോൾ ടയറുകൾ ക്ലീൻ ചെയ്തു റോഡിൽ വീഴാതെയും സൂക്ഷിക്കണമെന്ന് കരാറുകാരോട് നിർദ്ദേശിച്ചു.
കഴിഞ്ഞ ഒരാഴ്ചയോളമായി വ്യാപാരികളും പൊതു ജനങ്ങളും അനുഭവിക്കുന്ന ദുരിതത്തിന് താൽക്കാലികമായി എങ്കിലും ഒരു പരിഹാരമാകുമെന്ന വിശ്വാസത്തിലാണ്. മണ്ണു കയറ്റി കൊണ്ടുപോവുകയായി ലോറി തടയൽ സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് കെ വി സലിം നവാസ് താജു കെ സമീർ. എന്നിവർനേതൃത്വം നൽകി
.jpg)

