ചുടല - അമ്മാനപ്പാറ റോഡിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളി ; 20000 രൂപ പിഴ ചുമത്തി കണ്ണൂർ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
പയ്യന്നൂർ കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തി വന്നിരുന്ന ബാലുശ്ശേരി സ്വദേശി കാർത്തിക്, ചുടല ഭാഗത്തു നിന്ന് ചെങ്കൽ എടുത്തു കൊണ്ടിരുന്ന കോഴിക്കോട് ചെറുകുളത്തൂർ സ്വദേശി മുനീർ റഹ്മാൻ , പ്രേം ശങ്കർ മാതമംഗലം ഹോസ്പിറ്റൽ, പരിയാരം സ്വദേശി ജെംസൺ എന്നിവർക്കാണ് മാലിന്യങ്ങൾ തള്ളിയതിനു 5000 രൂപ വീതം പിഴ ചുമത്തിയത്.
കണ്ണൂർ : ചുടല - അമ്മാനപ്പാറ റോഡിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ 4 പേർക്ക് 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് റോഡിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളിയത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് മാലിന്യങ്ങൾ തള്ളിയ 4 പേർക്ക് എതിരെ നടപടികൾ സ്വീകരിക്കുകയും 5000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.
പയ്യന്നൂർ കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തി വന്നിരുന്ന ബാലുശ്ശേരി സ്വദേശി കാർത്തിക്, ചുടല ഭാഗത്തു നിന്ന് ചെങ്കൽ എടുത്തു കൊണ്ടിരുന്ന കോഴിക്കോട് ചെറുകുളത്തൂർ സ്വദേശി മുനീർ റഹ്മാൻ , പ്രേം ശങ്കർ മാതമംഗലം ഹോസ്പിറ്റൽ, പരിയാരം സ്വദേശി ജെംസൺ എന്നിവർക്കാണ് മാലിന്യങ്ങൾ തള്ളിയതിനു 5000 രൂപ വീതം പിഴ ചുമത്തിയത്.

നിരവധി ചാക്കുകളിൽ തുണികൾ, പ്ലാസ്റ്റിക് കവറുകൾ, ഹാർഡ് ബോർഡ് ബോക്സുകൾ പ്ലാസ്റ്റിക് കുപ്പികൾ മദ്യ കുപ്പികൾ തുടങ്ങിയ മാലിന്യങ്ങളാണ് പ്രദേശത്ത് തള്ളിയത്. എല്ലാ മാലിന്യങ്ങളും ഹരിത കർമ്മ സേനയ്ക്ക് കൈമാറാൻ പറ്റുന്ന തരത്തിലുള്ളവയാണ് ചാക്കുകളിലായി പ്രദേശത്ത് തള്ളിയത്. വ്യക്തികളെ ഫോണിൽ ബന്ധപ്പെടുകയും മാലിന്യങ്ങൾ ഉടൻ എടുത്തു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡ് ആവശ്യപ്പെട്ടു. തുടർ നടപടികൾ സ്വീകരിക്കാൻ പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശവും നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി.കെ, പരിയാരം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജലി എം. വി തുടങ്ങിയവർ പങ്കെടുത്തു.
.jpg)