ദുബായ് കെഎംസിസി കണ്ണൂർ ജില്ലാ വനിതാ വിങ്ങ് ജില്ലയിൽ 250 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
Mar 18, 2026, 09:30 IST
കണ്ണൂർ: ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 250 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച ചടങ്ങ് ദുബായ് കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സൈനുദ്ദീൻ ചേലേരി ഉദ്ഘാടനം ചെയ്തു.
tRootC1469263">വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി സീനത്ത് അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിദ് ടീച്ചർ മുഖ്യപ്രഭാഷണം നടത്തി . ദുബൈ കെഎംസിസി ജില്ലാ കോഡിനേറ്റർ കെ ടി ഹാഷിം ഹാജി, ജില്ലാ സെക്രട്ടറി നിസ്താർ ഇരിക്കൂർ, ഷമീമ ജമാൽ , സെക്കീന തെക്കയിൽ, സൈനബ അരിയിൽ പ്രസംഗിച്ചു.
.jpg)


