100 തൊഴിലാളികൾക്ക് സ്നേഹാദരമൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി

Dubai Kannur District KMCC provides hospitality to 100 workers

 കണ്ണൂർ: ദുബൈ-കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ റമദാൻ കാരുണ്യ സംഗമത്തിന്റെ ഭാഗമായി, നാടൻ തൊഴിലുകളിലേർപ്പെട്ട് സാമൂഹ്യ-രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന, വർദ്ധക്യത്താലോ അനാരോഗ്യം മൂലമോ വിശ്രമ ജീവിതം നയിക്കുന്നവരോ യായ 100 തൊഴിലാളികൾക്ക് പതിനായിരം രൂപയും പൊന്നാടയും അടങ്ങുന്ന 'സ്നേഹാദരം' ചടങ്ങ് സംഘടിപ്പിച്ചു. കണ്ണൂർ ബാഫഖി സൗധത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ബീഡി തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ടി കെ ഹുസൈന് ഉപഹാരം നൽകി ഉദ്ഘാടനം നിർവഹിച്ചു.  കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ പി താഹിർ മുഖ്യാതിഥിയായി പങ്കെടുത്തു. കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് സൈനുദ്ധീൻ ചേലേരി പ്രവർത്തനങ്ങൾ വിശദീകരിച്ചു. 

tRootC1469263">

ജില്ലാ മുസ്‌ലിം ലീഗ് ഭാരവാഹികളായ വി പി വമ്പൻ, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മഹമൂദ് അള്ളാംകുളം, എം പി മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, ടി എ തങ്ങൾ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സജീർ ഇഖ്ബാൽ, മുൻ മേയർ മുസ്‌ലിഹ്‌ മഠത്തിൽ, കെഎംസിസി കോർഡിനേറ്റർ കെ ടി ഹാഷിം ഹാജി, ദുബൈ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഭാരവാഹികളായ മുനീർ ഐക്കോടിച്ചി, നിസ്തർ ഇരിക്കൂർ, ശരീഫ് പയ്യന്നൂർ, നസീർ പാനൂർ, ടി പി അബ്ബാസ് ഹാജി, മൊയ്തു മഠത്തിൽ, ടി പി നാസർ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്കെപി സകരിയ എന്നിവർ സംസാരിച്ചു.

Tags