'ലഹരിക്കെതിരെ നിയമം കടുപ്പിച്ചാലേ നിയന്ത്രിക്കാൻ കഴിയുള്ളു' : അബ്ദുൽ കരീം ചേലേരി


കണ്ണൂർ : ഭാവി തലമുറയെ കാർന്നുതിന്നു തീർക്കുന്ന മാരക വിപത്തായ ലഹരി എന്ന മഹാമാരിയെ തടയണമെങ്കിൽ ലഹരി വാഹകർക്കും വിപണനക്കാർക്കും വിതരണക്കാർക്കുമെതിരെ ചുമത്താവുന്ന നിലവിലുള്ള നിസ്സാര നിയമങ്ങളിൽ കാതലായ മാറ്റം വരുത്തി വധശിക്ഷ ഉറപ്പാക്കും വിധം പരിഷ്കരിക്കണമെന്നും അതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.
ഇന്ന് ലഹരിക്കെതിരെ സമരം ആരംഭിക്കേണ്ടത് സ്വന്തം കുടുംബങ്ങളിൽ നിന്ന് തന്നെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലഹരി നിർമ്മാർജ്ജന സമിതി ( എൽ.എൻ.എസ്) ലഹരിക്കെതിരെ
സംസ്ഥാനവ്യാപകയി നടത്തുന്ന 'തലമുറയെ വീണ്ടെടുക്കാൻ പടയൊരുക്കം 'എന്ന ഒരു മാസം നീണ്ടു നിൽക്കുന്ന സമര പരിപാടികളുടെ ആദ്യഘട്ടമായി വീട് വീടാന്തരം നടത്തുന്ന 'ഹൗസ് കാമ്പയിനി ' ൻ്റെ കണ്ണൂർ ജില്ലാ തല ഉൽഘാടനം സ്വന്തം വീട്ടിൽ നിന്ന് തന്നെ ആരംഭിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമർ വിളക്കോട് അദ്ധ്യക്ഷനായി, മുസ്ലിം ലീഗ് ജില്ലാ ജ: സിക്രട്ടരി കെ.ടി. സഹദുള്ള മുഖ്യ പ്രഭാഷണം നടത്തി. കാദർ മുണ്ടേരി സ്വാഗതം പറഞ്ഞു. അഷ്റഫ് പാലപ്പുഴ, അഹമ്മത് തളയം കണ്ടി, നാസർ കേളോത്ത്, ബി.കെ. അബദുൽ കാദർ, കെ.പി. മുഹമ്മദ് നൗഷാദ്, സലാം വള്ളിത്തോട്, മുസ്തഫ മുണ്ടേരി, എം.വി. മുഹമ്മദ് കുട്ടി ഹാജി, ടി.പി. ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.
