എഴിലോട് പള്ളിയിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം; മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ച കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ

murder

ഇന്നലെ രാത്രി 10:45 നാണ് ലഹരിക്ക് അടിമയായ  കാസര്‍കോട് സ്വദേശി സിയാദ് അബ്ദുല്ല അക്രമാസക്തനായത്. ഇയാൾ പള്ളിയിൽ നാശനഷ്‌ടങ്ങൾ വരുത്താൻ ശ്രമിച്ചു.

പഴയങ്ങാടി: ഏഴിലോട് പള്ളിയില്‍ ലഹരിക്ക് അടിമയായ കാസർകോട് സ്വദേശിയായയുവാവ് അക്രമാസക്തനായി. മുഅദ്ദിനടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു . പഴയങ്ങാടി പൊലി സെത്തിയാണ് യുവാവിനെ കീഴടക്കി കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി 10:45 നാണ് ലഹരിക്ക് അടിമയായ  കാസര്‍കോട് സ്വദേശി സിയാദ് അബ്ദുല്ല അക്രമാസക്തനായത്. ഇയാൾ പള്ളിയിൽ നാശനഷ്‌ടങ്ങൾ വരുത്താൻ ശ്രമിച്ചു.ഇതു തടയാന്‍ ശ്രമിച്ച പള്ളി മുഅദ്ദിനും കമ്മിറ്റി ഭാരവാഹികള്‍ക്കും നേരെ മാരകായുധങ്ങളുമായി പ്രതി പാഞ്ഞടുകയായിരുന്നു.

കുത്തേറ്റ മുഅദ്ദിന്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക്(24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീര്‍ അന്ന (47), കെ.എം.സമീര്‍ (37) എന്നിവരെ പരിക്കുകളോടെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags