കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്

Minor girl raped; accused arrested by police

കാടാച്ചിറ : കാടാച്ചിറ മേഖലയിൽ പരസ്യ മദ്യപാനവും ലഹരി മൂത്ത് മർദ്ദനങ്ങളും നാട്ടുകാരുടെ സ്വസ്ഥത കെടുത്തുന്നതായി പരാതി. കാടാച്ചിറ - കോട്ടൂർ റോഡ്, ഒരികര റോഡ് എന്നിവടങ്ങളിലാണ് മദ്യപരുടെ വിളയാട്ടം രാപ്പകൽ ഭേദമില്ലാതെ നടക്കുന്നത് പകൽ സമയങ്ങളിൽ ആൾപാർപ്പില്ലാന്ത വീടുകൾ, ക്വാർട്ടേഴ്സുകൾ, കടത്തിണ്ണകൾ എന്നിവടങ്ങളിലാണ് ഇവർ തമ്പടിക്കുന്നത്. 

മദ്യ ലഹരിയിൽ ഏറ്റുമുട്ടുന്ന സംഭവങ്ങളുമുണ്ട് കഴിഞ്ഞ ദിവസം നടന്ന കൈയ്യാങ്കളിയിൽ പരുക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു സ്ത്രീകളും കുട്ടികളും നടന്നു പോകുന്ന റോഡരികിൽ വെച്ചാണ് മദ്യപസംഘം വിളയാടുന്നത് മദ്യം മാത്രമല്ല ഇവർ മറ്റു ലഹരികളും ഉപയോഗിക്കുന്നതായി സംശയമുണ്ടെന്ന്  പ്രദേശവാസികൾ പറഞ്ഞു അടിയന്തിരമായ പൊലിസ് ഇടപെട്ട് ജനങ്ങളുടെ സമാധാന ജീവിതം സംരക്ഷിക്കണമെന്നാണ് ആവശ്യം.

Tags