അരുത് ലഹരി; ബോധവക്കാരണ ക്ലാസ് നടത്തി

Don't get drunk; Awareness class held
Don't get drunk; Awareness class held

പയ്യാവൂർ : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ജെൻഡർ റിസോഴ്‌സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'അ.ല' അരുത് ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പൈസക്കരി ദേവമാതാ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പരിപാടി സ്‌കൂൾ മാനേജർ റവ ഫാ ഓണംകുളം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ അധ്യാപകൻ എൻ.ഡി സണ്ണി അധ്യക്ഷനായി. 

tRootC1469263">

ലഹരിയുടെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെടാൻ സുംബ ഡാൻസ് ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഉദ്ദേശത്തോടെ സുംബ പരിശീലനവും നടത്തി. വിദ്യാർഥികളായ പി.എസ് ആര്യ, എൽബിറ്റ സോജൻ എന്നിവർ സുംബ പരിശീലനത്തിന് നേതൃത്വം നൽകി. 

ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ചന്ദനക്കമ്പാറ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപയും ലഹരിയും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ജെൻഡർ റിസോസ് കമ്യൂണിറ്റി കൗൺസിലർ രമ്യയും ക്ലാസെടുത്തു. സാമൂഹ്യ നീതി വകുപ്പ് റിസോഴ്‌സ് പേഴ്‌സൺ ബിന്ദു, കുടുംബശ്രീ എസ് ടി അനിമേറ്റർ അനുഷ, അധ്യാപകരായ അൽന, തോമസ്, സ്‌കൂൾ ലീഡർ അലീന എന്നിവർ സംസാരിച്ചു.

Tags