കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്ന് ലഹരിയും ജയിൽ വളപ്പിൽ നിന്ന് മൊബൈൽ ഫോണും പിടികൂടി
Nov 4, 2026, 20:10 IST
കണ്ണൂർ : പള്ളിക്കുന്നിലെകണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോണും ലഹരിയും കണ്ടെത്തി സിംകാർഡുള്ള ഫോൺ ബാറ്ററി ഡാറ്റാ കേബിൾ എന്നിവ ആറാംബ്ളോക്കിൻ്റെ പുറകിലായ സ്ഥലത്ത് മണ്ണിൽഒളിപ്പിച്ച നിലയിലായിരുന്നു. തടവുകാരനായ റഫീഖിൻ്റെ അടിവസ്‌ത്രത്തിൽ നിന്നാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ഇയാൾക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച്ച നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയത് ഇതിന് ശേഷം കൂടുതൽ ഫോൺ കണ്ടെത്താൻ വാർഡൻമാർ നടത്തിയ പരിശോധനയിലാണ് തടവുകാരനിൽ നിന്നും ലഹരി വസ്തുവും കണ്ടെത്തിയത്. ജയിൽ സുപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
.jpg)

