മയക്കുമരുന്ന് വില്‍പന സംഘത്തിലെ മുഖ്യ കണ്ണികള്‍ കണ്ണൂരില്‍ പിടിയില്‍

Key members of drug trafficking gang arrested in Kannur
Key members of drug trafficking gang arrested in Kannur


കണ്ണൂര്‍: ജില്ലയില്‍ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികള്‍ അറസ്റ്റില്‍. തിലാനൂരില്‍ ബന്ധുവീട്ടില്‍ താമസിക്കുന്ന തെക്കീബസാറിലെ കെ. ജയേഷ്(37), ബര്‍ണശേരിയിലെ ഹോട്ടല്‍ വ്യാപാരി ചാലാട് സ്വദേശി റിന്‍ഷാദ്(30) എന്നിവരെയാണ് നഗരത്തിലെ ലോഡ്ജില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ടൗണ്‍ പോലീസ പോലീസും ഡാന്‍സാഫ് ടീമും അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്നും മാരക മയക്കുമരുന്നായ 18.60 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ ഒന്നോടെ നഗരത്തില്‍ താവക്കരയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. നാല് മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ജയേഷാണ് രï് ദിവസം മുന്‍പ് ഹോട്ടലില്‍ മുറിയെടുത്തത്. 

tRootC1469263">

പോലീസ് പരിശോധന നടക്കവേ റിന്‍ഷാദ് ജയേഷില്‍ നിന്നും വില്പനയ്ക്കായി മയക്കുമരുന്ന് വാങ്ങാനെത്തിയതായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. എസ്‌ഐമാരായ അനുരൂപ്, വിനീത്, നിധീഷ്, നിശാന്ത്, വിജേഷ്, ലതീഷ് കൂടാതെ ഡാന്‍സാഫ് ടീമംഗങ്ങളങ്ങളും പ്രതിയെ പിടികൂടിയ സംഘത്തിലുïായിരുന്നു.

ഇന്നലെ രാത്രി കണ്ണൂര്‍ തെക്കീബസാറില്‍ നടത്തിയ പരിശോധനയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടിയിരുന്നു. തയ്യില്‍ പടന്നയിലെ സിഎച്ച് ആരിഫിനെ(41)യാണ് എസ്‌ഐ വിവി ദീപ്തിയും സംഘവും പിടികൂടിയത്. രാത്രി 7.50ന് തെക്കീബസാറിലെ അശോക ആശുപത്രിക്ക് സമീപം വെച്ചാണ് 0.47ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം നഗരത്തിലെ ലോഡ്ജുകളിലും ഹോട്ടലുകളിലും മറ്റുമായി വ്യാപക പരിശോധന തുടരവേയാണ് പ്രതികള്‍അറസ്റ്റിലായത്.
 

Tags