ബാംഗ്ലൂരിലെ ലഹരി വ്യാപര ശൃംഖലയുടെ മുഖ്യ കണ്ണി ഇരിട്ടി പോലീസിൻ്റെ പിടിയിൽ; ഇരിട്ടിയിൽ പിടിയിലായ ലഹരി വിൽപ്പനക്കാർ നൽകിയ മൊഴി നിർണായകമായി

Key figure in the Bangalore drug trafficking network arrested by Iritty police; statements from drug sellers previously caught in Iritty proved crucial.

ഇരിട്ടി : മയക്കുമരുന്ന് മാഫിയകൾക്കെതിരെ പൊലീസ് ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി വൻ മയക്കുമരുന്ന് കടത്തുകാരനായ യുവാവ് അറസ്റ്റിൽ.അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ കർണ്ണാടക .ഭുവനേശ്വരി നഗർ സ്വദേശി അമീർ ബാഷ ( 22 ) യെയാണ് ഇരിട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സിജിത്ത്. വി യുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂർ , ഭുവനേശ്വരി നഗർ എന്ന സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്തത്.

 ബാഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് കടത്തിയ മാരക ലഹരി മരുന്നായ മെത്താംഫൊമിൻ കേസിലെ പന്ത്രണ്ടാം പ്രതി ഡെന്നി എബ്രഹാമിനേയും രണ്ടാം പ്രതി ഫസലുദ്ദീനേയും കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ കണ്ണിയായ അമീർ ബാഷ വലയിലാകുന്നത്.ഇരിട്ടി പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൻ രണ്ടാം  പ്രതി ഫസലുദ്ദീൻ കേരളത്തിലേക്ക് മെത്താഫെറ്റമിൻ എത്തിക്കുന്നതിന് വേണ്ടി മൂന്നാം പ്രതിയായ അമീർ ബാഷയെ ഏർപ്പാട് ചെയ്യുകയും അമീർ ബാഷ മെറ്റാഫെമിൻ വാങ്ങി കേസിലെ ഒന്നാം പ്രതിയായ ഡെന്നി എബ്രഹാമിൻ്റെ കൈവശം കൊടുത്തയക്കുകയായിരുന്നു . ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന വാങ്ങിച്ചു എത്തിച്ചു നൽകിയതിൽ അമീർ ബാഷയുടെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമായതിനെ തുടർന്നാണ് ഇയാളെ കേസിൽ പ്രതിചേർക്കുകയും നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി ബാംഗ്ലൂർ ഭുവനേശ്വരി നഗറിൽ നിന്നും അറസ്റ്റ് ചെയ്തത് പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .

അന്വേഷണ സംഘത്തിൽ ഇരിട്ടി പോലീസ് സ്റ്റേഷൻ എ.എസ്.ഐ ബിജു. സീനിയർ സിവിൽ പോലീസ് ഓഫിസർ ഷിജിത്ത്, ആദർശ് , എസ്.പി യുടെ ഡാൻസെഫ് ടീം എന്നിവരും ഉണ്ടായിരുന്നു .അന്തർസംസ്ഥാന ലഹരി സംഘത്തിലെ പ്രധാന കണ്ണികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇരിട്ടി പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഉർജ്ജിതമാക്കിയതായും ഇരിട്ടി പോലീസ് അറിയിച്ചു.

Tags