മയക്കുമരുന്ന് നൽകി പീഢനം: കണ്ണൂരിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു
Nov 18, 2023, 09:45 IST
കണ്ണൂർ:എടക്കാട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മദ്യവും മയക്കുമരുന്നും നൽകി 17 വയസുകാരിയെ ലഹരിക്കടിമയാക്കിയെന്ന പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. തലശേരി സ്വദേശിനിയായ പെൺകുട്ടിയെയാണ് എടക്കാട് സ്വദേശികളായ ദമ്പതികൾ ലഹരിക്കടിമയാക്കിയത്.
എടക്കാടുള്ള ഇവരുടെ ക്വാർട്ടേഴ്സിൽ വച്ചാണ് വിദ്യാർത്ഥിനിക്ക് സ്ഥിരമായി മദ്യവും മയക്കുമരുന്ന് നൽകിയിരുന്നത്. വിദ്യാർത്ഥിനിയുടെ വീട്ടുകാരുടെ പരാതിയിൽ ദമ്പതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
tRootC1469263">.jpg)


