കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട: 51.54 ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

Major drug bust in Kannur: Three youths arrested with 51.54 grams of MDMA.

കണ്ണൂർ: തളാപ്പിൽ വൻ മയക്കുമരുന്ന് വേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎ.യുമായി മൂന്ന് യുവാക്കളെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പഴയങ്ങാടി സ്വദേശി ഉദയ് കൃഷ്ണ (25), ചിറക്കൽ സ്വദേശി കെ. വിഷ്ണു (24), പള്ളിക്കുന്ന് സ്വദേശി പി. ഹ്രിദിൻ (27) എന്നിവരാണ് അറസ്റ്റിലായത്.

ലഹരിമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. കൊയിലി ആശുപത്രിക്ക് സമീപം വാഹനങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് സംഘം വളഞ്ഞുപിടികൂടിയത്. ഇവരുടെ കൈവശത്തുനിന്നും 51.54 ഗ്രാം എംഡിഎംഎ.യും ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ എസ്ഐ ടി.കെ. അഖിൽ, എസ്ഐ ഹരികൃഷ്ണൻ സിപിഒമാരായ നിതിൻ, സജേഷ്, നിഷാന്ത്, ഡാൻസാഫ് എസ്ഐ ജെ. ഷജീമിന്റെ നേതൃത്വത്തിൽ എഎസ്ഐ. അജിത്ത്, മഹേഷ്, സിപിഒമാരായ ഹരിനാഥ്, വിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അതിസാഹസികമായി പിടികൂടിയത്.

Tags