ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട : രണ്ട് യുവാക്കൾ അറസ്റ്റിൽ
Apr 27, 2026, 11:05 IST
ഇരിട്ടി:ഇരിട്ടിയിൽ മയക്കുമരുന്ന് വേട്ട 5.20 ഗ്രാം എംഡിഎംഎയുമായി ഉളിക്കൽ നുച്യാട് സ്വദേശികളായ എം മിഥിലാജ്, മുഹമ്മദ് സാദിഖ് എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ പിടികൂടിയത് .
എക്സൈസ് കമ്മീഷണർ സക്വാഡിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് രാവിലെപരിശോധന നടത്തിയത് ഇരിട്ടി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാണ് പ്രതികൾ പിടിയിലായത്. ബംഗ്ളൂരിൽ നിന്നും ബസിറങ്ങി വരികയായിരുന്നു യുവാക്കൾ. നേരത്തെ ഇവർ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു ഇരുവർക്കുമെതിരെ എൻ ഡി പി എസ് ആക്ടു പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
.jpg)

