കണ്ണൂരിൽ വൻമയക്കുമരുന്ന് വേട്ട: കരിപ്പാൽ സ്വദേശിയായ യുവാവും അഴീക്കോട് സ്വദേശിയായ യുവതിയും അറസ്റ്റിൽ

Major drug bust in Kannur: A young man from Karipal and a young woman from Azhikode arrested
Major drug bust in Kannur: A young man from Karipal and a young woman from Azhikode arrested


കണ്ണൂർ :കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട.184.43 ഗ്രാം മേത്തഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റിൽ .കണ്ണൂർ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.ജലീഷ് പി. വി ഗണേഷ് ബു എന്നിവർക്ക്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  കണ്ണൂർ  കുറുവക്ക് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും വാഹനത്തിലും അഴീക്കോട്‌ ഭാഗത്തെ വീട്ടിലും നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി  സൂക്ഷിച്ച ന്യൂ ജൻ സിന്തറ്റിക്ക് ഡ്രഗ്സ് ഉൾപ്പടെയാണ് പിടികൂടിയത്.

tRootC1469263">

എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ്  ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ സി. ഷാബുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പയ്യന്നൂർ വെള്ളോറ യിലെ കരിപ്പാലിൽ താമസിക്കുന്ന പണ്ടിക ശാലയിൽ പി. മുഹമ്മദ്‌ മഷൂദ് ( 29) എന്നയാളെയും കണ്ണൂർ താലൂക്കിൽ അഴീക്കോട്‌ നോർത്ത് അംശം ദേശത്ത്  ചെല്ലട്ടൻ വീട്ടിൽ ഇ. സ്നേഹ (25) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 4.8 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടി.തുടർന്ന് ഇവരുടെ വാഹനമായ KL 13 AR 6657 TVS Jupiter സ്‌കൂട്ടർ പരിശോധിച്ചതിൽ 12.446 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. 

തുടർന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഴീക്കോട് ഭാഗത്തുള്ള യുവതിയുടെ വീട്ടിൽ  വെച്ച്  184.43 ഗ്രാം മെത്താഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയു മാണ് പിടികൂടിയത്. കണ്ണൂർ ജില്ലയിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന  സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികൾ. നേരത്തെയും മയക്കു മരുന കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ വർഷം  കണ്ണൂർ താളികാവ് ഭാഗത്തു വെച്ച് 207 ഗ്രാം മെത്തഫിറ്റാമിൻ കൈവശം വെച്ച കേസിൽ ഒന്നാം പ്രതിയായ മഷൂദ് ഒരു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രതികൾ കണ്ണൂർ ജില്ലയുടെ പലഭാഗത്തും രാസ ലഹരികൾ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ  നിരീക്ഷണത്തിലായിരുന്നു . 

പ്രതികളെ പിടികൂടുന്നതിന് പിടിക്കുന്നതിനു കേരള പൊലിസ് എ.ടി. എസും അന്വേഷണത്തിന് സഹായിച്ചു. എക്സൈസ് അസിസ്റ്റന്റ് ഇസ്പെക്ടർമാരായ സന്തോഷ്‌ തൂനോളി, അനിൽകുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ ഖാലിദ് ടി,  സുഹൈൽ പി പി, ജലീഷ് പി,  അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത് സി, ഷാമജിത്ത് സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, സായൂജ് വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സീമ പി, ഷബ്‌ന എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർ നടപടികൾ വടകര എൻ ഡി പി. എസ് കോടതിയിൽ നടക്കും

Tags