പായത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങിമരിച്ചു

A young man who went into the river to bathe along with his friends drowned.

ഇരിട്ടി : ഇരിട്ടി പായത്ത് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശി പോക്കുട്ടി (43) യാണ്  മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക്  പായം കല്ലിപ്പറമ്പ് കടവിലാണ് അപകടം.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു വിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം കബറടക്കം ഇന്ന് നടക്കും.

Tags