കണ്ണൂർ സെൻട്രൽ ജയിലിന് സുരക്ഷാ ഭീഷണിയായി ഡ്രോൺ പറന്നു : കേസെടുത്ത് അന്വേഷണമാരംഭിച്ച് പൊലിസ്
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിന് സുരക്ഷാ ഭീഷണിയുമായി ഡ്രോൺ പറന്നു. കഴിഞ്ഞ ദിവസമാണ് സെൻട്രൽ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നത്. ഇതിന് പിന്നിൽ ലഹരി മതിലിന് മുകളിലൂടെ എറിഞ്ഞു കൊടുക്കുന്ന സംഘമാണെന്നാണ് പൊലിസിന് സംശയം. വനിതാ ജയിലിൻ്റെ ഭാഗത്തേക്കാണ് ഡ്രോൺ നീങ്ങിയ തെന്നാണ് എഫ്.ഐ.ആർ.
tRootC1469263">ദിവസങ്ങൾക്ക് മുൻപ് സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്നും മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് സെൻട്രൽ ജയിലിൽ ലഹരിക്കായി പരിശോധന ശക്തമാക്കിയിരുന്നു. സെൻട്രൽ ജയിലിന് അകത്തേക്ക് കഞ്ചാവ്, മദ്യം നിരോധിത പുകയില ഉൽപ്പന്നങ്ങൾ, രാസ ലഹരി വസ്തുക്കൾ എന്നിവയെത്തിക്കുന്നവൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ജയിൽ വളപ്പിൽ കഞ്ചാവും മദ്യകുപ്പിയും മതിലിലൂടെ വലിച്ചെറിഞ്ഞതിന് പുതിയ തെരു സ്വദേശിയായ യുവാവ് ഉൾപ്പെടെ മൂന്ന് പേരെ പൊലിസ് അറസ്റ്റുചെയ്തിരുന്നു
.jpg)


