കണ്ണൂരിൽ ഓടുന്ന ബസിൽ വെച്ച് ഡ്രൈവർ ബോധരഹിതനായി ; രക്ഷകനായി കണ്ടക്ടർ
Jun 9, 2025, 16:16 IST


കണ്ണൂർ : ഓടുന്ന ബസിൽ വെച്ച് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. ഇരിട്ടി ടൗണിൽ ഞായറാഴ്ച്ച രാവിലെ പത്തിനാണ് സംഭവമുണ്ടായത്. ഡ്രൈവർക്ക് ബോധം നഷ്ടമായതോടെ നിയന്ത്രണം വിട്ട് ബസ് പുറകോട്ട് നീങ്ങി. ഉടൻ കണ്ടക്ടറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി.
മാട്ടറ – തലശ്ശേറി റൂട്ടിലോടുന്ന മുൻഷ ബസിലാണ് സംഭവം. ഡ്രൈവർക്ക് രക്ത സമ്മർദ്ദം കുറഞ്ഞതായാണ് വിവരം. ഇരിട്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്നു പഴയ സ്റ്റാന്റിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ബസ് പുറകോട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലീനർ പ്രവീൺ കണ്ടക്ടറെ അറിയിച്ചു. ഇടൻ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിയെത്തിയ കണ്ടക്ടർ ബ്രേക്ക് നിർത്തിപ്പിടിച്ചതിനാൽ വൻ അപകടം ഒഴിവായി.
tRootC1469263">