ഏച്ചൂരിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

Driver dies after tipper lorry overturns out of control in Eechur.

ചക്കരക്കൽ :ഏച്ചൂരിൽ ലോഡ് ഇറക്കുന്നതിനിടെ ചെങ്കൽ ലോഡുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം .ശിവപുരം ഇടപഴശിയിലെ കൊയ്യോളയിൽ ഹൗസിലെ ശിവദാസൻ മുണ്ടോളി (60) യാണ് മരിച്ചത്.

വ്യാഴാഴ്ച്ചരാവിലെ  ഏഴരയോടെ ഏച്ചൂർ കൊല്ലഞ്ചിറ മാവിലാച്ചാലിലായിരുന്നു അപകടം ചക്കരക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags