കണ്ണൂരിൽ ഓട്ടോ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു
Mar 6, 2026, 20:20 IST
പയ്യന്നൂർ : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. കാങ്കോൽ സ്കൂളിന് സമീപമാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ അപകടം.പയ്യന്നുർ ബസ് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും ഏറ്റു കുടുക്ക സ്വദേശിയുമായ രമേശനാണ് മരിച്ചത്.
ഡയാസിസ് രോഗിയെയും കൊണ്ടു ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രമേശനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
tRootC1469263">.jpg)


