സ്വകാര്യ ബസ് കീളനറെ കുത്തി പരുക്കേൽപ്പിച്ച ഡ്രൈവർ അറസ്റ്റിൽ


കൂത്തുപറമ്പ് : സർവീസ് നടത്തേണ്ട സമയക്രമതർക്കത്തെ തുടർന്ന് കൂത്തുപറമ്പ് ബസ് സ്റ്റാന്റിൽ ബസ്സ് ഡ്രൈവർ ക്ലീനറെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു. ബസ്ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ വാക് തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്.
സംഭവത്തിൽ പരിക്കേറ്റ ബസ്സ് ക്ലീനറായ പേരാവൂർ മേനെച്ചോടി സ്വദേശി വിജേഷ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്
ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൂത്തുപറമ്പ് - ആലച്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീ മുത്തപ്പൻ ബസിൽ ക്ലിനറായി ജോലി ചെയ്തുവരുന്ന പേരാവൂർ മേനെച്ചോടി സ്വദേശി വിജേഷിനെ വാക്കുതർക്കത്തെ തുടർന്ന് കൂത്തു പറമ്പ് ബസ്റ്റാൻഡിൽ വച്ച് കൂത്തുപറമ്പ് വണ്ണാത്തിമൂല റൂട്ടിൽ സർവീസ് നടത്തുന്ന നബീൽ ബസ് ഡ്രൈവറായ രഹനാസ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇടതു കൈപ്പത്തിക്ക് മുറിവേറ്റ വിജേഷിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ബസ് ഡ്രൈവറായ രഹനാസിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സംഭവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് എസ്ഐ അഖിലിന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.