മലിന ജലം ഒഴുക്കിവിട്ട് ഇരുപതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു: കിംസ് ശ്രീ ചന്ദിനെതിരെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കോൺഗ്രസ്
കണ്ണൂർ : കണ്ണൂർ:കോർപ്പറേഷനിൽ പയ്യാമ്പലം ഡിവിഷനിൽ എസ്.എൻ പാർക്കിന് സമീപത്തെ കിംസ് ശ്രീചന്ദ് ഹോസ്‌പിറ്റലിൽ നിന്ന് പുറംതളളുന്ന ആശുപത്രി മാലിന്യം കാരണം പരിസരവാസികൾ പൊറുതി മുട്ടിയിരിക്കയാണെന്നും, കോർപറേഷൻ അധികൃതരുമായുണ്ടാക്കിയപ്രശ്‌ന പരിഹാരത്തിനുള്ള ധാരണ നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ച് സപ്തം 22 മുതൽ ആശുപത്രിക്ക് മുന്നിൽ അനിശ്‌ചിത കാല സമരം നടത്താൻ തീരുമാനിച്ചതായി കണ്ണൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി -സമരസമിതി - ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോർപറേഷൻ അധികൃതരുമായി ആശുപത്രി മാനേജ്മെന്റ് ഉണ്ടാക്കിയനേരത്തെ ഒത്തുതീർപ്പ് വ്യവസ്ഥകളൊന്നും തന്നെ നടപ്പാക്കിയില്ലെന്ന് മാത്രമല്ല വീണ്ടും മലിനജലവും കക്കൂസ് മാലിന്യങ്ങളും പരിസരപ്രദേശമത്തക്ക് ഒഴിക്കു വിടുകയാണ് ചെയ്യുന്നത്. ഇതു കാരണം ആശുപത്രിക്ക് പരന്നത്ത് താമസിക്കുന്ന ഇരുപതോളം കുടുംബങ്ങൾക്ക് കുടിവെള്ളം മുട്ടിയിരിക്കുകയാണ്.ഹോസ്പ്‌പിറ്റലിൽ മാനേജ്‌മെൻ്റുമായി മേയറുടെ സാന്നിദ്ധ്യത്തിൽ സമരസമിതി നേതാക്കന്മാർ നേരത്തെ ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞജൂലൈ 30 ന് എടുത്ത തീരുമാനം കാറ്റിൽപറത്തിയിരിക്കയാണെന്ന് സമരസമിതി ഭാരവാഹികൾ ആരോപിച്ചു.
ഹോസ്‌പിറ്റലിൻ്റെ നേത്യത്വത്തിൽ ഉപയോഗ ശൂന്യമായ കിണറുകൾ വ്യത്തിയാക്കി ലാബ് ടെസ്റ്റ് നടത്തി ഉപയോഗ പ്രദമാക്കുമെന്നും ഹോസ്പ്പിറ്റലിന്റെ പരിസരത്തുള്ള ഉപയോഗിക്കാത്ത രണ്ട് കിണറുകളിൽ മാലിന്യം തള്ളി വിടില്ലെന്നും ആശുപത്രിയിൽ നിന്ന് മലിന വെള്ളം പരിസരപ്ര ദേശത്ത് ഒഴുക്കി വിടുകയില്ലെന്നും ഉറപ്പ് നൽകിയത് ഇനിയും പാലിച്ചിട്ടില്ല. ഹോസ്‌പിറ്റലിൻ്റെ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം കൃത്യമായി ഉപയോഗപ്രദമാക്കുമെന്നുംവേസ്റ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ കപ്പാ സിറ്റി കൂട്ടി കൃത്യമായി പരിപാലിക്കുമെന്നും ഹോസ്‌പിറ്റലിൻ്റെ പരിസരത്ത് താമസിക്കുന്ന പ്രദേശവാസികൾക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒന്നും തന്നെ ശ്രീ ചന്ദിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവുകയില്ലെന്നുമുള്ള തീരുമാനമാണ് നടപ്പാക്കാത്തത് ആശുപത്രിയുടെ പരിസരങ്ങളിലായി ഇരുപതോളംവീടുകളും സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്.
ഇവിടുത്തെകിണറുകളിലെല്ലാം തന്നെ വെള്ളത്തിന്റെ പരിശോധനയിൽ കോളിഫോമിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നതായും സമര സമിതി ഭാരവാഹികൾ ആരോപിച്ചു. സമരം ആരംഭിച്ചു കഴിഞ്ഞാൽ ഈ ആശുപത്രിയിൽരോഗികളെ പ്രവേശിപ്പിക്കാൻ അനുവദിക്കയില്ലെന്നും ജീവൻസംരക്ഷിക്കാനായോടുന്ന ആമ്പുലൻസ് ഡ്രൈവർമാരും രോഗികളെ മറ്റ് ആശുപത്രിയിലെത്തിച്ച് സംരക്ഷിക്കണമെന്നും സമരക്കാർ അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡണ്ട് കായക്കൽ രാഹുൽ , മണ്ഢലം കോൺഗ്രസ്സ് പ്രസിഡണ്ട് രഞ്ജിത്ത് താളിക്കാവ്, സമരസമിതി നേതാക്കളായ ടി വി ജയസൂര്യൻ, പി പിഷമീം എന്നിവർ പങ്കെടുത്തു.
.jpg)

