ഡ്രീം വീവ് സീസൺ-3 -ദേശീയ ഹാന്‍ഡ്‌ലൂം ഫാബ്രിക് ഫാഷൻഷോ മത്സരം 28 ന്


കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം ഡവലപ്‌മെന്റ് കമ്മീഷണർ (ഹാൻഡ്‌ലൂംസ്) ഡോ. എം ബീന ഐഎഎസ് മുഖ്യാതിഥിയായിരിക്കും.
കണ്ണൂര്‍: ഇന്നത്തെ ഫാഷൻ ട്രെന്‍ഡിൽ എങ്ങനെ കൈത്തറി ഉത്‌പന്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കാം എന്ന ലക്ഷ്യത്തോടെ കേരളത്തിലെയും കേരളത്തിന് പുറത്തുമുള്ള മുഴുവൻ കൈത്തറി ടെകസ്റ്റൈയിൽ വ്യവസായങ്ങളെയും ഇൻസ്റ്റിറ്റ്യൂട്ടുകളേയും ബന്ധിപ്പി കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്റലും ടെക്നോളജി കണ്ണൂരും, കോളേജ് ഓഫ് കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങും സംയുക്തമായി വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ഫാഷന്‍ ഷോ മത്സരം ഇത്തവണയും സംഘടിപ്പിക്കുന്നു.
ഡ്രീം വീവ് സീസൺ-3 എന്ന പേരിൽ ദേശീയ തല ഹാന്‍ഡ്‌ലൂം ഫാബ്രിക് ഫാഷൻഷോ മത്സരം 28 ന് വൈകുന്നേരം 4 മണിക്ക് ഐ ഐ എച്ച് ടി കണ്ണൂർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുകയാണ്. കേരളത്തിലേയും കേരളത്തിന് പുറത്തുമുള്ള 13 പ്രമുഖ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ മത്സരത്തിൽ പങ്കെടുക്കും. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിര്‍വ്വഹിക്കും. രജിസ്ട്രേഷന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് കേരള വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്. ആണ്.

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം ഡവലപ്‌മെന്റ് കമ്മീഷണർ (ഹാൻഡ്‌ലൂംസ്) ഡോ. എം ബീന ഐഎഎസ് മുഖ്യാതിഥിയായിരിക്കും. ചലചിത്ര താരവും സംവിധായകനുമായ വിനീത്‌കുമാർ, സിനിമാതാരവും, മോഡലുമായ സിനി എബ്രഹാം എന്നിവർ ചടങ്ങിലെ മുഖാതിഥികളായിരിക്കും. കേരള സർക്കാർ കൈത്തറി ടെക്സ്റ്റൈൽ ഡയരക്ടറായ കെ എസ് അനിൽകുമാർ ചടങ്ങിൽ വിശിഷ്‌ടാതിഥിയായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബി വരദരാജന്‍, തനൂജ കെ, എം ശ്രീനാഥ്, സന്തോഷ് കെ വി, സജ്ന ആര്‍ സൂരജ് എന്നിവര്‍ പങ്കെടുത്തു.