കുട്ടികൾക്കായി ഉത്തരമേഖല ചിത്രരചനാ മത്സരം 10 ന് കണ്ണൂരിൽ

Drawing competition

കണ്ണൂർ : കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം - മേരാ യുവ ഭാരത് കണ്ണൂർ, സംസ്ഥാന യുവജന ക്ഷേമബോർഡ്, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് സംയുക്താഭിമുഖ്യത്തിൽ സന്തൂപ് സുനിൽകുമാർ സ്മാരക സ്വർണമെഡലിന് വേണ്ടിയുള്ള അഞ്ചാമത് ഉത്തര മലബാർ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.200 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മത്സരം മെയ് 10ന് രാവിലെ 10 മണിക്ക് കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സിലാണ് നടക്കുക .

നഴ്സറി, എൽ പി,യുപി, ഹൈസ്കൂൾ,,ഹയർ സെക്കൻഡറി,ഓപ്പൺ ടു ഓൾ വിഭാഗമായാണ് മത്സരങ്ങൾ.പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും  സമ്മാനങ്ങളും  സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 75 938 87 151
 

Tags